തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയ പാലാ ബിഷപ്പിനെ വിമര്‍ശിച്ച മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. കേരളത്തിലെ കാര്യങ്ങള്‍ ആധികാരികമായി പറയേണ്ടത് കെപിസിസി ആണ്. കേരളത്തിലെ നേതാക്കള്‍ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
ചിദംബരം പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മറ്റാരെങ്കിലും നടത്തുന്ന പ്രസ്താവനയുടെ പശ്ചാത്തലം കണ്ടെത്തി അതിനെ കുറിച്ച് അഭിപ്രായം പറയേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പി ചിദംബരം വിമര്‍ശിച്ചത്.