എക്സ്പോ 2020: ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു

എക്സ്പോ 2020: ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ദുബായ്: എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് എക്സ്പോ 2020 യുടെ ഭാഗമാകാന്‍ അവധിയെടുക്കാം. 2022മാ‍ർച്ച് 31 വരെയുളള ദിവസങ്ങളില്‍ ആറ് ദിവസത്തെ ശമ്പളത്തോടുകൂടിയുളള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രഖ്യാപനം.

ലോകം മുഴുവന്‍ ഒരു കുടക്കീഴില്‍ അണിനിരക്കുകയാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിയാനുമുളള അവസരം , അതുവഴി മികച്ച ഭാവിയിലേക്ക് നമ്മുടെ രാജ്യവും ജനങ്ങളും,മുന്നേറുകയെന്നുളളതാണ് ലക്ഷ്യമെന്ന് ഹംദാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.