ദുബായ്: എക്സ്പോയുടെ ആവേശം സമൂഹമാധ്യമങ്ങളുടെ തങ്ങളുടെ പ്രൊഫൈലിലേക്കുമെത്തിച്ച് ദുബായ് ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്മെന്റ് പ്രസിഡന്റ് ഷെയ്ഖ മനാല്‍ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവരാണ് എക്സ്പോ ലോഗോ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രത്തിനൊപ്പം ചേർത്തുവച്ച ഭരണാധികാരികളില്‍ പ്രമുഖർ.
ദുബായ് മീഡിയാ ഓഫീസും എക്സ്പോ 2020 ലോഗോ പ്രൊഫൈല്‍ ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. 192 രാജ്യങ്ങളുടെ പങ്കാളിത്തവുമായി എക്സ്പോ 2020 ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുന്നത്. നാലുമണിക്കൂർ നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 30 വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ആരംഭിക്കുക.