ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ നേതാവിനെ ഭീകരര്‍ വധിച്ചു. എ.ആര്‍.എസ്.പി.എച്ച് എന്ന റോഹിംഗ്യന്‍ മനുഷ്യാവകാശ സംഘടനയുടെ നേതാവ് മുഹമ്മദ് മൊഹിബുള്ളയാണ് കൊല്ലപ്പെട്ടത്.അദ്ധ്യാപകനായ മുഹമ്മദ് രോഹിംഗ്യന്‍ ദരിദ്രര്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു.വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് ശ്രദ്ധ നേടിയിട്ടുള്ള മുഹമ്മദിനെ വെടിവെച്ചത് 45 വയസ് തോന്നിക്കുന്ന അജ്ഞാതനാണെന്ന് അധികൃതര്‍ പറഞ്ഞു.
ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്.റോഹിംഗ്യന്‍ ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും സമാധാനത്തിനായി നിലകൊള്ളുകയും ചെയ്ത നേതാവിനെയാണ് കൊലപ്പെടുത്തിയത്. അരാകാന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി എന്ന ഭീകരസംഘടന് നിലവില്‍ റോഹിംഗ്യന്‍ മേഖലയില്‍ ശക്തമാണ്.
അന്താരാഷ്ട്ര യോഗങ്ങളിലും റോഹിംഗ്യന്‍ മനുഷ്യാവകാശ വാദവുമായി മുഹമ്മദാണ് പങ്കെടുത്തിരുന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കേന്ദ്രമായ കുതുപാലോംഗിലാണ് കോക്സ് ബാസാര്‍ സ്ഥിതിചെയ്യുന്നത്. കുതുപാലോംഗിലെ പോലീസുമായി ബന്ധപ്പെട്ട് എസ്.പി മുഹമ്മദ് നായ്മുള്‍ ഹഖാണ് കൊലപാതക വിവരം പുറത്തുവിട്ടത്.