പുനരൈക്യ വാർഷിക സമ്മേളനം, ജേക്കബ് മാർ ബർണബാസ്‌ അനുസ്മരണം

പുനരൈക്യ വാർഷിക സമ്മേളനം, ജേക്കബ് മാർ ബർണബാസ്‌ അനുസ്മരണം

യു എ ഇ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91-)o പുനരൈക്യ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിക്കുന്ന പുനരൈക്യ വാർഷിക സമ്മേളനവും ഡൽഹി ഗുഡ്ഗാവ് രൂപതയുടെ ബിഷപ്പ് ആയിരുന്ന ജേക്കബ് മാർ ബർണബാസ്‌ മെത്രാപ്പോലീത്തയുടെ അനുസ്മരണവും നാളെ (01/10/21, Friday, 7.00pm UAE time) സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും.

സഭയുടെ യു എ ഇ കോർഡിനേറ്റർ ഫാ ഡോ റെജി മനക്കലേത്ത് അധ്യക്ഷനാകുന്ന സമ്മേളനം അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യുന്നതും, അഭിവന്ദ്യ ബെർണബാസ് പിതാവിന്റെ അനുസ്മരണ മീറ്റിങ്ങിൽ മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത ആർച്ച് ബിഷപ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് പിതാവ് അനുസ്മരണ പ്രഭാഷണം നടത്തുന്നതുമാണ്.


ഫാ ജോൺ തുണ്ടിയത്ത്, ഫാ മാത്യു കണ്ടതിൽ, ഫാ മാത്യൂസ് ആലുംമൂട്ടിൽ, ബിജു പാറപ്പുറം, പ്രദീപ് വർക്കി, ബി വി തോമസ്, മഞ്ജു വർഗ്ഗീസ് എന്നിവർ പങ്കെടുത്ത് സംസാരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.