ടൂറിസത്തിന് വേണം മാറ്റം: ചായക്കട നടത്തി ലോകം ചുറ്റിക്കറങ്ങുന്ന ദമ്പതികളെ കാണാന്‍ മന്ത്രി എത്തി

ടൂറിസത്തിന് വേണം മാറ്റം: ചായക്കട നടത്തി ലോകം ചുറ്റിക്കറങ്ങുന്ന ദമ്പതികളെ കാണാന്‍ മന്ത്രി എത്തി

കൊച്ചി: ചായക്കട നടത്തി ലോക രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദര്‍ശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളെ സംബന്ധിച്ച് മന്ത്രി ദമ്പതികളുമായി ചര്‍ച്ച നടത്തി.

ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് ദമ്പതികള്‍ മന്ത്രിയോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുമെന്ന് മന്ത്രിയും ഉറപ്പ് നല്‍കി.

റഷ്യന്‍ യാത്രക്കുള്ള ഒരുക്കത്തിലാണ് ബാലാജിയും ഭാര്യ മോഹനയും. ഇതിനിടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഒക്ടോബര്‍ 21നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യന്‍ യാത്ര. മൂന്നു ദിവസം മോസ്‌കോ, മൂന്നൂ ദിവസം സെന്റ് പീറ്റേഴ്സ് ബര്‍ഗും സന്ദര്‍ശിക്കാനാണ് ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.