നിയമസഭ സമ്മേളനം ഒക്ടോബര്‍ നാലിന്; സമ്മേളനം പൂര്‍ണ്ണമായും നിയമ നിര്‍മാണത്തിന് മാത്രം

നിയമസഭ സമ്മേളനം ഒക്ടോബര്‍ നാലിന്; സമ്മേളനം പൂര്‍ണ്ണമായും നിയമ നിര്‍മാണത്തിന് മാത്രം

തിരുവനന്തപുരം: അടുത്ത നിയമസഭ സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്. മൂന്നാം സമ്മേളനം പൂര്‍ണ്ണമായും നിയമ നിര്‍മാണത്തിന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 12 വരെയാണ് സമ്മേളന കാലാവധി.

ഈ സമ്മേളനകാലത്തെ 19 ദിവസം നിയമനിര്‍മ്മാണ ചര്‍ച്ചകള്‍ മാത്രമായിരിക്കും. വിവിധ സര്‍വകലാശാല ഭേദഗതികള്‍, ആരോഗ്യം, ചെറുകിട വ്യവസായം തുടങ്ങി നിരവധി ബില്ലുകളും സമ്മേളന കാലത്ത് പരിഗണിക്കും.

കൂടാതെ 45 ഓര്‍ഡിനന്‍സുകള്‍ നിലവിലുണ്ടെന്നും അവയെല്ലാം ബില്ലുകളായി മാറുമെന്നും സ്പീക്കര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ നിയമസഭ ചേരാന്‍ കഴിയാതെ വന്നപ്പോഴാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നത്.

നിയമസഭയെ കടലാസ് രഹിതമാക്കാനുള്ള ഇ-നിയമസഭ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. നവംബര്‍ ഒന്നിന് കേരള പിറവിയോട് അനുബന്ധിച്ച് എല്ലാ സഭാ നടപടികളും കടലാസ് രഹിതമാക്കാന്‍ തുടക്കം കുറിക്കും. മൂന്നാം സമ്മേളന കാലത്ത് നിയന്ത്രിതമായ നിലയില്‍ സന്ദര്‍ശകരെ സഭയില്‍ പ്രവേശിപ്പിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.