ന്യൂയോർക്ക്: കോവിഡ് ഉൾപ്പെടെ കാരണങ്ങളാൽ ഇത്തവണ തപാൽ വോട്ടു ചെയ്തവരുടെയും പോളിങ് ബൂത്തിലെത്തി നേരത്തേ വോട്ടു ചെയ്തവരുടെയും എണ്ണം കൂടിയത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം വൈകിച്ചേക്കും. ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പു തീയതിക്കു ശേഷമേ തപാൽ വോട്ടുകൾ എണ്ണാവൂ എന്ന നിബന്ധനയുണ്ട്.
തിരഞ്ഞെടുപ്പു ദിനത്തിന് ഒരാഴ്ച ശേഷിക്കെ ഏകദേശം 6 കോടിപ്പേർ വോട്ടുചെയ്തു കഴിഞ്ഞു. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ (2016) ആകെ മുൻകൂർ വോട്ടുകൾ 5.8 കോടിയായിരുന്നു. ഇത്തവണ ആകെ 24 കോടി വോട്ടർമാരാണുള്ളത്.