കൊച്ചി: പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ ഇന്ധനവില.
തിരുവനന്തപുരത്ത് പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 102.16 രൂപയും 95.11 രൂപയുമാണ്. രണ്ടാഴ്ചക്കിടെ ഇത് അഞ്ചാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.