ചെന്നിത്തലയ്ക്ക് മോന്‍സണുമായി 25 കോടിയുടെ ഇടപാടെന്ന് പ്രവാസി മലയാളി വനിത

ചെന്നിത്തലയ്ക്ക് മോന്‍സണുമായി 25 കോടിയുടെ ഇടപാടെന്ന് പ്രവാസി മലയാളി വനിത

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോടികളുടെ ഇടപാടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായില്‍. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് അനിത ഗുരുതര ആരോപണം ഉന്നയിച്ചത്.

രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി. മോന്‍സണെ നല്ല രീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തലയെന്നും അനിത ചര്‍ച്ചയില്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിനെ ആദ്യമായി കണ്ടത് രണ്ട് വര്‍ഷം മുമ്പാണ്. മോന്‍സണുമായി തനിക്ക് ബിസിനസ് ബന്ധങ്ങളില്ല. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരിചയം മാത്രമാണുള്ളത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണുമായി പരിചയപ്പെടുത്തിയത് താനാണെന്നും അനിത വിശദീകരിച്ചു.

മുന്‍ ഡിഐജി സുരേന്ദ്രനെ കണ്ടിട്ടുള്ളത് മോന്‍സണിന്റെ വീട്ടില്‍ വെച്ചാണെന്ന് പറഞ്ഞ അനിത മോന്‍സണെ സൂക്ഷിക്കണമെന്ന് ബെഹ്‌റ ഡിജിപി ആയിരിക്കെ തനിക്ക് മുന്നറിയിപ്പ് നല്‍കിട്ടുണ്ടെന്നും വെളിപ്പെടുത്തി. പ്രവാസി മലയാളി സംഘടനയില്‍ ഇപ്പോഴും താന്‍ അംഗമാണെന്നും അനിത വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.