'ഇന്ത്യയിലേത് മികച്ച സാധ്യതകള്‍':ആഗോള നിക്ഷേപകരെ ക്ഷണിച്ച് നരേന്ദ്ര മോഡി

'ഇന്ത്യയിലേത് മികച്ച സാധ്യതകള്‍':ആഗോള നിക്ഷേപകരെ ക്ഷണിച്ച് നരേന്ദ്ര മോഡി


ദുബായ് : ഇന്ത്യയിലേക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് ലോകത്ത് എത്രയും വേഗത്തില്‍ സമീപിക്കാന്‍ സാധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുക്കുകയാണെന്നും ലോക രാജ്യങ്ങള്‍ക്ക് രാജ്യത്ത് നിക്ഷപം നടത്താന്‍ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുബായ് എക്സ്പോ 2020 ല്‍ ഇന്ത്യന്‍ പവിലിയന്റെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായില്‍ നടക്കുന്ന എക്സിബിഷനില്‍ ലോകത്തെ ഏറ്റവും മികച്ച പവിലിയനുകളുടെ ഒപ്പമാണ് ഇന്ത്യ പങ്കെടുക്കുന്നത്. യു.എ.ഇയും ദുബായുമായുള്ള ഇന്ത്യയുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്താന്‍ ഇത് സഹായകമാകും. ഇന്ത്യയില്‍ എല്ലാ മേഖലകളിലും അവസരങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ലോകരാജ്യങ്ങളെ നിക്ഷേപത്തിനായി ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക ഗവേഷണ രംഗത്ത് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തുറന്ന പഠനത്തിനും തുറന്ന കാഴ്ച്ചപ്പാടുകള്‍ക്കും മുന്നില്‍ നില്‍ക്കുന്ന രാജ്യം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കും അതേ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ പൈതൃകവും വ്യാവസായിക രംഗത്തെ പുരോഗതിയുമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.