ദുബായ്: ദുബായിലെ സ്കൂളുകളില്‍ ഒക്ടോബർ മൂന്ന് മുതല്‍ സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കും. എല്ലാ കുട്ടികളും ഞായറാഴ്ച മുതല്‍ സ്കൂളിലെത്തും. ആരോഗ്യസംബന്ധമായ കാര്യങ്ങളാല്‍ ഓണ്‍ലൈന്‍ പഠനം തുടരണമെന്നുളളവർ ഇതിനായി പ്രത്യേക അനുമതി നേടണം. കോവിഡിനെ അതിജീവിച്ച് യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.
മറ്റ് എമിറേറ്റുകളില്‍ ഓണ്‍ലൈനും ഓഫ് ലൈനുമായുളള ഹൈബ്രിഡ് പഠനരീതി തുടരും. സ്കൂള്‍ തുറന്നതിനുശേഷം ഭൂരിഭാഗം കുട്ടികളും ഇലേണിംഗില്‍ നിന്നും മാറി സ്കൂളുകളിലെത്തിയുളള പഠനം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.