പാലക്കാട്: ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ട ഒഴുക്കില്‍പ്പെട്ട് ബൈക്കും യാത്രികനും ഒലിച്ചുപോയി. പാലത്തിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനായ മുനിയപ്പനാണ് (34) ഒഴുക്കില്‍പ്പെട്ടത്. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മുനിയപ്പനെ സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്.
ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ബൈക്കും മുനിയപ്പനും നിലംപതി പാലത്തിനു താഴേക്ക് ഒലിച്ചു പോകുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടര്‍ന്ന് അഗ്‌നശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
ചിറ്റൂര്‍ അഗ്നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അപകടത്തിന് പിന്നാലെ നിലംപതി പാലം താല്‍ക്കാലികമായി അടച്ചു.