കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍. ക്രൈംബ്രഞ്ചിന് നല്‍കിയ മൊഴിയിലാണ് മോന്‍സണിന്റെ വെളിപ്പെടുത്തല്‍. താന്‍ ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സ് മാത്രമാണെന്നും പ്രതി പറയുന്നു. ഈ അറിവ് വെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോണ്‍സന്‍ വ്യക്തമാക്കി.
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോണ്‍സന്‍ മൊഴിയില്‍ പറയുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ളവര്‍ മോന്‍സണില്‍ നിന്ന് ചികിത്സ നേടിയിട്ടുണ്ട്.