ഷഹീന്‍ ചുഴലിക്കാറ്റ് യുഎഇയില്‍ മഴ പ്രതീക്ഷിക്കാം

ഷഹീന്‍ ചുഴലിക്കാറ്റ് യുഎഇയില്‍ മഴ പ്രതീക്ഷിക്കാം

ദുബായ്: ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനമായി യുഎഇയില്‍ കടല്‍ക്ഷോഭവും മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തെ കിഴക്ക് ഭാഗത്തും. ഉള്‍ഭാഗങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. ഒമാന്‍ ഉള്‍ക്കടലും അറേബ്യന്‍ കടലും പ്രക്ഷുബ്ധമായേക്കും. ശക്തമായ കാറ്റും പ്രതീക്ഷിക്കാം.പൊടിക്കാറ്റടിക്കാനുളള സാധ്യതയുളളതിനാല്‍ കാഴ്ചപരിധി കുറയുമെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

രാജ്യത്ത് ചൂട് കുറയുന്നു.
രാജ്യം തണുപ്പിലേക്ക് നീങ്ങുന്നു. കാലാവസ്ഥ മാറുകയാണെന്നുളള മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്. ഒക്ടോബറോടെ അന്തരീക്ഷതാപനിലയില്‍ കുറവുണ്ടാകും. മൂടല്‍മഞ്ഞ് രൂപപ്പെടാനുളള സാധ്യയുളളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലത്തണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.