അബുദബി: എമിറേറ്റില്‍ എയർ ആബുലന്‍സ് തകർന്ന് നാലുപേർ മരിച്ചു. രണ്ടു പൈലറ്റുമാർ, ഡോക്ടർ, നഴ്സ് എന്നിവരാണ് മരിച്ചതെന്ന് അബുദബി പോലീസ് അറിയിച്ചു. ലെഫ്റ്റനന്റ് ഖമീസ് സയീദ് അൽ ഹാലി, ലെഫ്റ്റനന്റ് നാസർ മുഹമ്മദ് അൽ റാഷിദി, ഷാഹിദ് ഗുലാം, ജോയൽ മിന്റോ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ കാരണമുള്പ്പടെയുളള വിശദാംശങ്ങള്‍ അറിവായിട്ടില്ല.