തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രത്യേകിച്ചും യൂണിഫോമില്‍ പോകുകുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതേസമയം ലോക് ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിട്ട് സാഹചര്യത്തിലാണ് മുഖ്യമന്ത്രി പൊലീസ് യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തത്.