കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ മുസ്ലീം പള്ളിയുടെ കവാടത്തിന് സമീപം സ്ഫോടനം. സംഭവത്തില്‍ നിരവധി അഫ്ഗാന്‍ സ്വദേശികള്‍ മരിച്ചതായി താലിബാന്‍ വക്താവ് അറിയിച്ചു.പിന്നില്‍ ഐ എസ് ഭീകരരാണെന്നാണ് സൂചന.
കാബൂളിലെ ഈദ്ഗാഹ് പള്ളിയില്‍ അനുസ്മരണ ചടങ്ങ് നടക്കവെ ആയിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ നിരവധി ആക്രമണങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ജലാലാബാദില്‍ രണ്ട് താലിബാന്‍ ഭീകരരുടെയും പ്രദേശവാസികളുടെയും മരണത്തിന് ഇടയാക്കിയ സ്ഫോടനം നടന്നു. ഇരു ഭീകര സംഘടനകളും തമ്മിലുള്ള പോര് മുറുകുകയാണെന്ന സൂചനയാണ് നിരന്തരമായ ആക്രമണങ്ങള്‍ നല്‍കുന്നത്.