പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ മദ്‌റസയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 70ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളുള്‍പ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ ലേഡി റീഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലാസ്റ്റിക് ബാഗില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് മദ്‌റസയില്‍ സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.