തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും. ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. നാളെ വരെ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴി നാളെക്കുള്ളില്‍ ശക്തി പ്രാപിക്കും.