ദുബായ്: യുഎഇയില്‍ നിന്നടക്കം വാക്സിനെടുത്ത് യാത്ര ചെയ്യുന്നവർക്ക് യുകെയില്‍ ക്വാറന്‍റീനില്ല. തിങ്കളാഴ്ച യുകെ സമയം രാവിലെ 9 മണിമുതലാണ് നിർദ്ദേശം പ്രാബല്യത്തിലാവുക. യുഎഇ, ബഹ്റിന്‍, സൗദി അറേബ്യ, ഖത്തർ അടക്കം 14 രാജ്യങ്ങളില്‍ നിന്നുളളവർക്ക് ഇളവുണ്ട്.
യാത്രയ്ക്ക് മുന്‍പുളള കോവിഡ് പരിശോധനയോ എട്ടാം ദിവസമുളള പരിശോധനയോ ക്വാറന്‍റീനോ ഇല്ല.എന്നാല്‍ രണ്ടാം ദിവസം പരിശോധന നടത്താന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം. പാസഞ്ചർ ലൊക്കേറ്റർ ഫോമും പൂരിപ്പിച്ച് നല്‍കിയിരിക്കണം.