സഭാ തര്‍ക്കം: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി

സഭാ തര്‍ക്കം: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി

കൊച്ചി: സഭാ തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുക്കാന്‍ പൊലീസിനെ നിയോഗിക്കാന്‍ ഉദ്ദേശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പൊലീസ് നടപടി ആവശ്യമായി വരും. 1934ലെ ഭരണഘടന ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. പള്ളികള്‍ക്കും വസ്തുവകകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സമാധാനം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. കേസ് ഈ മാസം 26 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി. വാദത്തിനിടെ കോടതിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് യാക്കോബായ സഭാ അഭിഭാഷകന്‍ അഡ്വ. മാത്യു ജെ നെടുമ്പാറയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.