ദുബായ്: ഒമാനില്‍ നാശം വിതച്ച ഷഹീന്‍ ചുഴലിക്കാറ്റ് യുഎഇ തീരത്തെത്തിയപ്പോഴേക്കും ദുർബലമായി.ഒമാന്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. തിരമാലകള്‍ 8-9 അടി വരെ ഉയർന്നു.അറബിക്കടലും പ്രക്ഷുബ്ധമായിരുന്നുവെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അലൈനിലെ ആകാശം മേഘാവൃതമായിരുന്നു. ചെറിയ മഴയും പെയ്തു. ദുബായില്‍ കനത്ത പൊടിക്കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവും അനുഭവപ്പെട്ടു. കിഴക്കന്‍ മേഖലകളില്‍ മണിക്കൂറില്‍ 45 കിലോമീറ്റർ വേഗതയില്‍ കാറ്റുവീശി.
കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.ഔദ്യോഗിക കേന്ദ്രങ്ങളിലൂട നല്‍കുന്ന കാലാവസ്ഥ അറിയിപ്പുകള്‍ പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.