അബുദബി: ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്ല്യണ്‍ നറുക്കെടുപ്പില്‍ സമ്മാനാർഹനായത് മലയാളി. ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ(20 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത് പ്രവാസി മലയാളിയായ കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ്. സെപ്തംബര്‍ 26ന് നഹീല്‍ വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്.
സമ്മാനവിവവരം അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍, നഹീല്‍ നല്കിയ രണ്ട് ഫോണ്‍ നമ്പരുകളിലും ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. പിന്നീട് സുഹൃത്തുക്കള്‍ മുഖേന അദ്ദേഹത്തെ സമ്മാനവിവരം ധരിപ്പിക്കുകയായിരുന്നു. നഹീലും 40 സുഹൃത്തുക്കളും ചേർന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കാളിയായത്.