ട്രയിനില്‍ കഞ്ചാവ് കടത്താൻ ശ്രമം; നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹാനെ ആര്‍പിഎഫ് പിടികൂടി

ട്രയിനില്‍ കഞ്ചാവ് കടത്താൻ ശ്രമം; നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹാനെ ആര്‍പിഎഫ് പിടികൂടി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ലഹരിമരുന്ന് കടത്താൻ ശ്രമം. ട്രയിനില്‍ ഏഴരകിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ ആര്‍പിഎഫ് പിടികൂടി. നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹാനെയാണ് അറസ്റ്റ് ചെയ്തത്.

രണ്ടു പായ്ക്കറ്റുകളിലായി പൊതിഞ്ഞ് ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ക‍‌ഞ്ചാവ് കൊണ്ടുവന്നത്. പ്രതിയെ എക്സൈസ് സംഘത്തിന് കൈമാറി. വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ധന്‍ബാദ് എക്സ്പ്രസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് പാലക്കാട് പിടികൂടിയത്.

കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വിശാഖപട്ടണത്തുനിന്നു വാങ്ങുന്ന ക‍ഞ്ചാവ് കേരളത്തില്‍ ഇരുപതിനായിരം രൂപയ്ക്ക് വിറ്റിരുന്നു എന്നാണ് പ്രതി നല്‍കിയ മൊഴി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.