ഫേസ്ബുക്കിനു കീഴിലുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളും നിശ്ചലമായി.വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളും തകരാറിലായതായി ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു.
'സോഷ്യൽ മീഡിയയിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയാമെന്നും കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കുന്നു" എന്നും ഫേസ്ബുക്ക് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ആൻഡി സ്റ്റോൺ ട്വീറ്റ് ചെയ്തു,