പ്രകോപനം തുടര്‍ന്ന് ചൈന; തായ്‌വാന്‍ വ്യോമാതിര്‍ത്തി ഭേദിച്ച് 52 യുദ്ധവിമാനങ്ങള്‍

പ്രകോപനം തുടര്‍ന്ന് ചൈന; തായ്‌വാന്‍ വ്യോമാതിര്‍ത്തി ഭേദിച്ച് 52 യുദ്ധവിമാനങ്ങള്‍

തായ്‌പെയ്: തായ്‌വാനെതിരേ വീണ്ടും പ്രകോപനവുമായി ചൈന. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് ഇന്നലെ മാത്രം 52 യുദ്ധവിമാനങ്ങളാണ് ചൈന പറത്തിയത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അതിര്‍ത്തി കടന്നുകയറ്റം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിങ്കളാഴ്ചയാണ്. തായ്‌വാന്റെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ആണവശേഷിയുളള ആയുധങ്ങള്‍ വഹിക്കുന്ന വിമാനങ്ങള്‍ ഉള്‍പ്പെടെ ചൈന അയയ്ക്കുന്നത്.

ശനിയാഴ്ച 39 യുദ്ധവിമാനങ്ങളും തായ്‌വാന്‍ അതിര്‍ത്തി കടന്ന് മടങ്ങിയിരുന്നു. 34 ജെ-16 യുദ്ധവിമാനങ്ങള്‍, ആണവ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 12 എച്ച്-6 ബോംബര്‍ വിമാനങ്ങള്‍, രണ്ട് എസ്.യു-30 യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയാണ് തായ്‌വാന്‍ മേഖലയിലൂടെ പറന്നത്.

ഏഴു പതിറ്റാണ്ട് മുമ്പു നടന്ന ആഭ്യന്തരയുദ്ധത്തിനുശേഷം സ്വന്തം ഭരണം നിലനില്‍ക്കുന്ന രാജ്യമാണ് തായ്‌വാന്‍. എന്നാല്‍, തങ്ങളുടെ ഭാഗമായാണ് തായ്‌വാനെ ചൈന കണക്കാക്കുന്നത്. ആവശ്യമെങ്കില്‍ സൈന്യത്തെ അയച്ച് രാജ്യം വരുതിയിലാക്കുമെന്നാണ് ചൈനീസ് ഭരണാധികാരി ഷി ജിന്‍പിങ്ങിന്റെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.