തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഏകദേശം മൂന്ന് രൂപയുടെ വര്‍ധനവാണ് ഡീസല്‍ വിലയില്‍ ഉണ്ടായത്. പെട്രോളിന് ഏകദേശം രണ്ടു രൂപയോളവും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104.91 രൂപയായും ഡീസല്‍ വില 98.04 രൂപയായും ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയും ഡീസലിന് 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.16 രൂപയായും ഡീസല്‍ വില 96.37 രൂപയായും ഉയര്‍ന്നു.