യാത്രക്കാ‍ർ മറന്നുവച്ച സാധനങ്ങള്‍ തിരികെയേല്‍പിച്ച ടാക്സി ഡ്രൈവർമാരെ ആദരിച്ച് ആർടിഎ

യാത്രക്കാ‍ർ മറന്നുവച്ച സാധനങ്ങള്‍ തിരികെയേല്‍പിച്ച ടാക്സി ഡ്രൈവർമാരെ ആദരിച്ച് ആർടിഎ

ദുബായ്: യാത്രാക്കാർ തങ്ങളുടെ വാഹനത്തില്‍ മറന്നുവച്ച വിലപിടിപ്പുളള സാധനങ്ങള്‍ തിരിച്ചേല്‍പിച്ച ഡ്രൈവർമാരെ ആദരിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. കഴി‍ഞ്ഞ ആറുമാസത്തിനുളളില്‍ ദുബായിലെ ടാക്സി ഡ്രൈവർമാർ തിരിച്ചേല്‍പിച്ചത് 4,7 മില്ല്യണ്‍ ദിർഹം വിലമതിക്കുന്ന സാധനങ്ങളാണ്.

40 ഓളം ടാക്സി ഡ്രൈവർമാരെയാണ് അവരുടെ സത്യസന്ധതയ്ക്ക് മെഡല്‍ ഓഫ് ട്രസ്റ്റ് നല്‍കി ആ‍ർടിഎ ആദരിച്ചത്. യാത്രക്കാർ മറന്നുവച്ച വസ്തുക്കളില്‍ പണവും വ്യക്തിഗത വസ്തുക്കളും ഉള്‍പ്പടും. ആദരത്തിന് ആ‍ർടിഎയോട് നന്ദി അറിയിക്കുന്നതായി ഡ്രൈവർമാരും പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.