ധാക്ക: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ നടത്തിയ റാലിയിൽ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
തുടർന്ന് പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ കോലം കത്തിച്ചു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. പാരിസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിനെ തുടര്‍ന്ന് തീവ്രവാദികള്‍ അധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടര്‍ന്നായിരുന്നു മക്രോണിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവന. മക്രോണിന്റെ പ്രസ്താവനയെ അപലപിച്ച് പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു