ശുക്രനിലേക്ക് യുഎഇ, ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ശുക്രനിലേക്ക് യുഎഇ, ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്:  ശുക്രനിലേക്കുളള ദൗത്യം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമാണ് വീനസിലേക്കുളള യുഎഇയുടെ പ്രയാണം ആരംഭിക്കുകയാണെന്ന് അറിയിച്ചത്. ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോഴെന്ന ചോദ്യമാണ് ഷെയ്ഖ് മുഹമ്മദ് ചോദിക്കുന്നത്. ആദ്യമായാണ് ഒരു അറബ് രാജ്യം വീനസ് ദൌത്യം പ്രഖ്യാപിക്കുന്നത്.

നേരത്തെ യുഎഇയുടെ ചൊവ്വാ ദൌത്യമായ ഹോപ് പ്രോബ് വിജയമായിരുന്നു.എന്നാല്‍ ചൊവ്വയിലേക്കുളളതിനേക്കാ ഏകദേശം ഏഴിരട്ടി ദൂരമാണ് വീനസിലേക്കുളളത്. 2028 ലാണ് അഞ്ച് വർഷത്തെ പര്യവേഷണദൌത്യം ആരംഭിക്കുക.

അബുദബി കിരീടവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.