ന്യൂയോര്‍ക്ക്: ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ ഇത്തവണ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിടും. പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ജപ്പാന്‍ ശാസ്ത്രജ്ഞനായ സ്യൂക്യൂറോ മാനേബേ, ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെല്‍മാന്‍, ഇറ്റലിക്കാരനായ ജോര്‍ജിയോ പാരീസി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. ഭൂമിയിലെ കാലാവസ്ഥ, ആഗോള താപനം ഇവയെ കണക്കാക്കുന്ന സംവിധാനങ്ങളെക്കുറിച്ചാണ് ഒരു ഗവേഷണം. രണ്ടാമത്തേത് ഭൗതിക ചലനങ്ങള്‍ ആറ്റങ്ങള്‍ മുതല്‍ ഗ്രഹങ്ങള്‍ വരെ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതിലും.