ദുബായ്: യുഎഇയില്‍ ഇന്ന് 176 പേരില്‍ കൂടി കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. പതിനാല് മാസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്നത്തേത്. 258 പേര്‍ കൂടി രോഗമുക്തി നേടി.3.64 ലക്ഷം പരിശോധനകളില്‍ ആണ് പുതിയ 176 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 737,073 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 730,093 പേര്‍ മുക്തി നേടി. 85.5 മില്യണ്‍ പരിശോധനകളാണ് ആകെ രാജ്യത്ത് ഇതുവരെ നടത്തിയത്.