യുഎഇ പവലിയന്‍ സന്ദ‍ർശിച്ച് ഷെയ്ഖ് ഹംദാന്‍

യുഎഇ പവലിയന്‍ സന്ദ‍ർശിച്ച് ഷെയ്ഖ് ഹംദാന്‍

ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ്പോ 2020യിലെ യുഎഇ പവലിയന്‍ സന്ദർശിച്ചു. കലാ മന്ത്രിയും യുഎഇ പവലിയന്‍റെ യൂത്ത് ആന്‍റ് കമ്മീഷണർ ജനറലുമായ നൗറ ബിന്‍ത് മുഹമ്മദ് അല്‍ കാബി അദ്ദേഹത്തെ സ്വാഗതം ചെയ്തു. രാജ്യനേതൃത്വത്തിന്‍റെ ദീർഘ വീക്ഷണമാണ് ആഗോള വ്യാപാര-വിനോദസഞ്ചാരകേന്ദ്രമായി വളർന്നുവരാന്‍ രാജ്യത്തിന് സഹായകരമായതെന്ന് ഹംദാന്‍ പിന്നീട് പ്രതികരിച്ചു.


പവലിയന്‍ സന്ദർശകർക്ക് മുന്നില്‍ വരച്ചിടുന്നത് യുഎഇയുടെ വിജയകഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനടക്കമുളള പ്രമുഖരും ഹംദാനൊപ്പമുണ്ടായിരുന്നു. യുഎഇ പവലിയന്‍റെ മനോഹരരൂപമാതൃകയെ അദ്ദേഹം പ്രശംസിച്ചു. 15,000 ചതുരശ്രമീറ്ററിലൊരുങ്ങിയതാണ് പവലിയന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.