മോന്‍സണിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ ലഭിച്ചതായി സൂചന; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

മോന്‍സണിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ ലഭിച്ചതായി സൂചന; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. മോന്‍സണെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ല. അതേസമയം ഇതേ കേസില്‍ ജാമ്യം തേടിയുള്ള മോന്‍സന്റെ അപേക്ഷയും എറണാകുളം എസിജെഎം കോടതി ഇന്ന് പരിഗണിക്കും.

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.