സ്റ്റോക്ക്ഹോം: കൊളോണിയലിസത്തിന്റെ അനുബന്ധ വ്യഥയും അഭയാര്‍ത്ഥികളുടെ അതുല്യ വേദനയും കഥാ വിഷയമാക്കിയ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക് ഇത്തവണത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ് യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാക്കിനെ ലോകോത്തര ബഹുമതിക്കര്‍ഹനാക്കിയത്.
കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പാരഡൈസിന്റെ അനന്യതയെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.
സാന്‍സിബറില്‍ ജനിച്ച് പഠനാര്‍ഥം 1968-ല്‍ ഇംഗ്ലണ്ടിലെത്തിയ ഗുര്‍ണ അവിടെ സ്ഥിരതാമസമാക്കിയ ആളാണ്.
ഡസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ച് ശ്രദ്ധേയ പഠനങ്ങളും നടത്തി.