സിപാസ് ; 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ കൗൺസിലിംഗ് പ്രോഗ്രാം നടത്തി

സിപാസ് ; 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ കൗൺസിലിംഗ് പ്രോഗ്രാം നടത്തി

കോട്ടയം: സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ സിപാസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിനഗർ സെന്ററിൽ വിദ്യാർത്ഥികൾക്കായി 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന കൗൺസിലിംഗ് പ്രോഗ്രാം നടത്തി.

മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്ത ചടങ്ങിൽ സാമൂഹിക വികസനവും വിദ്യാർത്ഥികളുടെ മാനസിക വികസനവും എന്ന വിഷയത്തിൽ പ്രശസ്ത കൗൺസിലർ അഭിലാഷ് ജോസഫ് ക്ലാസെടുത്തു.

സിപാസ് ഡയറക്ടർ ഡോ.പി.കെ പദ്മകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ജയചന്ദ്രൻ , പ്രിൻസിപ്പൽ ഡോ. ജെ. ജുഗൻ, ഡോ.അബ്ദുൾ വഹാബ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.