സൗദി അറേബ്യ: കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം റിയാൽ വീതം സഹായം നൽകാൻ സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വദേശികളും വിദേശികളും ആയ ആരോഗ്യ പ്രവർത്തകർക്കും ഈ ആനുകൂല്യം ലഭ്യമാകും.
ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും സ്വകാര്യ ആരോഗ്യമേഖലയിലെ ജോലിക്കാരുടെ കുടുംബങ്ങൾക്കും ആനുകൂല്യം നൽകാൻ ചൊവ്വാഴ്ച രാത്രിയാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരിലാണ് ധനസഹായം നൽകുന്നത്.