എയര്‍ ഇന്ത്യ ടാറ്റയ്ക്കു തന്നെ;നൂറ് ശതമാനം ഓഹരി 18,000 കോടി രൂപയ്ക്ക് സര്‍ക്കാര്‍ കൈമാറും

എയര്‍ ഇന്ത്യ ടാറ്റയ്ക്കു തന്നെ;നൂറ് ശതമാനം ഓഹരി  18,000 കോടി രൂപയ്ക്ക് സര്‍ക്കാര്‍ കൈമാറും


ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാന കമ്പനി ടാറ്റയ്ക്ക്. 18,000 കോടിക്കാണ് എയര്‍ ഇന്ത്യ കമ്പനി ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൈമാറ്റം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. വിമാനക്കമ്പനിയുടെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയത് ടാറ്റ സണ്‍സ് ആണ്. 68 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളില്‍ എത്തുന്നത്.

60,000 കോടിയിലധികം രൂപയുടെ കടബാദ്ധ്യതയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ വില്‍പ്പന നടത്താനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടരുകയായിരുന്നു. എന്നാല്‍ നിക്ഷേപകരെ ലഭിക്കാത്തത് കാരണം ഇത് നീണ്ടുപോയി. 127 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കുള്ളത്.രത്തന്‍ ടാറ്റ ട്വിറ്ററിലൂടെ സന്തോഷം രേഖപ്പെടുത്തി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.