ദുബായ്: എക്സ്പോ 2020യിലെ ഇസ്രായേല്‍ പവലിയന് ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍ ടൂറിസം മന്ത്രി യോയല്‍ റാസ് വറോസും പവലിയന് കമ്മീഷണല്‍ ജനറല്‍ ഇലാസർ കൊഹനും ചടങ്ങില്‍ സംബന്ധിച്ചു. യുഎഇ ആതിഥ്യം വഹിക്കുന്ന ലോകമേളയില്‍ ഇടം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് യോയൽ റാസ്വറോസ് പറഞ്ഞു.
യുഎഇ പവലിയനിലും റഷ്യന്‍ പവലിയനിലും അദ്ദേഹം സന്ദർശം നടത്തി. യു.എ.ഇ ചെറുകിട-ഇടത്തരം വ്യവസായ വകുപ്പ് സഹമന്ത്രി നജീബ് മുഹമ്മദ് അലാലിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി.