ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡനം: ട്രസ്റ്റ് ഭാരവാഹി ഉള്‍പ്പെടെ അറസ്റ്റില്‍

ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡനം: ട്രസ്റ്റ് ഭാരവാഹി ഉള്‍പ്പെടെ അറസ്റ്റില്‍

കൊച്ചി: നിര്‍ധന യുവതിയെ പീഡിപ്പിച്ച കേസില്‍ ചാരിറ്റി സംഘടനാ ഭാരവാഹിയുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെച്ചപ്പെട്ട ചികിത്സയും കുടുംബസഹായവും വാഗ്ദാനം ചെയ്ത് യുവതിയെ എറണാകുളത്ത് എത്തിച്ചാണ് പീഡിപ്പിച്ചത്. സ്‌നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംഷാദ് വയനാട് എന്നറിയപ്പെടുന്ന തൊവരിമല കക്കത്ത് പറമ്പില്‍ സംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണു ബത്തേരി ഡിവൈഎസ്പി വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചികിത്സാ കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണ സമാഹരണത്തിനുമായി സംഷാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നു. വിദഗ്ധ പരിശോധനയ്‌ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ എറണാകുളത്ത് മുറിയെടുക്കുകയും യുവതിയെ അവിടെ എത്തിച്ച് ജ്യൂസില്‍ ലഹരി മരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.