ഡീസലിനും നൂറ് കടന്നു; പതിനേഴ് ദിവസത്തിനിടെ കൂട്ടിയത് നാലര രൂപയിലേറെ

ഡീസലിനും നൂറ് കടന്നു; പതിനേഴ് ദിവസത്തിനിടെ കൂട്ടിയത് നാലര രൂപയിലേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധവില മാറ്റമില്ലാതെ വീണ്ടും വര്‍ധിച്ച് തന്നെ. ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസയും, പെട്രോളിന് 2 രൂപ 99 പൈസയുമാണ് കൂട്ടിയത്.

ഇടുക്കിയിലെ ചില പമ്പുകളിലും ഡീസല്‍ വില നൂറ് കടന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 97 രൂപ 95 പൈസയും, കോഴിക്കോട് 98 രൂപ 28 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104 രൂപ 42 പൈസയും, കോഴിക്കോട് 104 രൂപ 64 പൈസയുമാണ് നിരക്ക്.

തിരുവനന്തപുരത്ത് 104 രൂപ 40 പൈസയുമാണ് ഞായറാഴ്ചത്തെ നിരക്ക്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. ഇവിടെ പെട്രോള്‍ ലിറ്ററിന് 116.09 രൂപയും ഡീസലിന് 106.77 രൂപയുമാണ് വില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.