യുഎഇയില്‍ തണുപ്പുകാലമെത്തുന്നു

യുഎഇയില്‍ തണുപ്പുകാലമെത്തുന്നു

ദുബായ്: രാജ്യത്ത് തണുപ്പുകാലത്തിന് തുടക്കമാകുന്നു. ഒക്ടോബർ 16 ന് തണുപ്പുകാലം ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.നല്ല കാലാവസ്ഥയാണ് വരാനിരിക്കുന്നത് ചെടികള്‍ നടുന്നതിനും മറ്റും അനുയോജ്യമാണ് ഇത്. തണുപ്പുകാറ്റും മഴയുമുണ്ടാകും.അന്തരീക്ഷതാപനിലയില്‍ കുറവുണ്ടാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

കൂടിയ താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും. പൊടിക്കാറ്റടിക്കുകയും ദൂരകാഴ്ച കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.