നബിദിനം യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

നബിദിനം യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

ദുബായ്: നബിദിനം പ്രമാണിച്ച് പൊതുമേഖലയ്ക്ക് ഒക്ടോബർ 21 ന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയുടെ ഏകീകൃത കലണ്ടർ സമ്പ്രദായമനുസരിച്ച് ശനിയാഴ്ചയും കൂടി അവധി നല്‍കിയിരിക്കുന്നതിനാല്‍ പൊതുമേഖലയിലും ചില സ്വാകാര്യകമ്പനികള്‍ക്കും ശനിയാഴ്ച കൂടി അവധി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.


എന്നാല്‍ സ്വകാര്യമേഖലയിലെ അവധി ദിനങ്ങള്‍ സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.