യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്അല്‍ മക്തൂം നഹ്യാന് കുടുംബമൊരുക്കിയ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു. വധൂവരന്മാർക്ക് ആശംസ നേർന്നുകൊണ്ട് ട്വിറ്റർ പേജിലിട്ട പോസ്റ്റിലാണ് വിർച്വലായാണ് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തത് എന്ന് ദുബായ് ഭരണാധികാരി അറിയിച്ചത്.
അബുദബി കീരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും വിവാഹ വിശേഷങ്ങള്‍ ട്വിറ്റർ പേജില്‍ പങ്കുവച്ചു. കോവിഡ് കാലത്ത് മുന്‍കരുതല്‍ നടപടികളില്‍ രാജ്യത്തിന് പിന്തു നല്‍കുകയെന്നുളള ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. നമ്മുടെ ആരോഗ്യവും അതുവഴി സമൂഹത്തിന്റെ ആരോഗ്യവും ഉറപ്പാക്കിവേണം ഒത്തുചേരലുകളെന്നും ട്വീറ്റില്‍ അബുദബി കിരീടാവകാശി ഓർമ്മിപ്പിച്ചു