ദുബായ്: യുഎഇയില്‍ ഇന്ന് 111 പേർക്ക് കോവിഡ് 19 സ്ഥീരികരിച്ചു. 300887 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.191 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 4540 ആണ് ആക്ടീവ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 737766 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 731113 പേർ രോഗമുക്തി നേടി. 2113 പേരാണ് മരിച്ചത്.