ദുബായ്: സത് വയില്‍ മേഖലയില്‍ ഇന്നലെ ഉച്ചയോടെ തീപിടുത്തമുണ്ടായി. ആളപയമോ പരുക്കോ ഉണ്ടായതായി റിപ്പോർട്ടില്ല.
തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചയുടനെ ഇത്തിഹാദ് കരാമ മേഖലയിലെ ഫയർ സ്റ്റേഷനുകളില്‍ നിന്നുളള അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു.
രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാന്‍ അവസരോചിതമായ ഇടപെടലിലൂടെ സാധിച്ചുവെന്നും ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു