കാറില്‍ കടത്താന്‍ ശ്രമിച്ച 8310 പാക്കറ്റ് നിരോധിത പാന്‍മസാല പിടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കാറില്‍ കടത്താന്‍ ശ്രമിച്ച 8310 പാക്കറ്റ് നിരോധിത പാന്‍മസാല പിടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് കാറില്‍ കടത്തിയ നിരോധിത പാന്‍മസാല ശേഖരം പിടിച്ചു. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റിലായി. സി.അഫ്‌സല്‍(27), ഒ.മജീദ്(32), കെ.പി അബ്ദുള്‍ അസീസ്(32) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസറ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോട്ടച്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 8310 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചത്. മംഗളൂരുവില്‍ നിന്നും വാങ്ങി കോഴിക്കോട്ട് ചില്ലറ വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.