ദുബായ്: യുഎഇ എല്ലാവരുടേയും വീടാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അസ്ദയുടെ ബിസിഡബ്ലൂ അറബ് യൂത്ത് വാർഷിക സർവ്വെയുടെ 13 ആം പതിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്‍റെ പ്രതികരണം.
അറബ് യുവത്വത്തിന്‍റെ 47 ശതമാനം പേരും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം യുഎഇ ആണെന്നാണ് സർവ്വെ ഫലം. യുണൈറ്റ് സ്റ്റേറ്റ്സ് 19 ശതമാനത്തിന്‍റെയും കാനഡ 15 ശതമാനത്തിന്‍റെയും ഇഷ്ടപ്പെട്ടരാജ്യമാണ്.
കഴിഞ്ഞ 10 വർഷമായി യുഎഇ തന്നെയാണ് സർവ്വയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.