മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുന്നവ‍ർക്ക് അല്‍ഹോസന്‍ ആപ്പില്‍ ഗ്രീന്‍പാസ് നിർബന്ധം ഷാ‍ർജ

മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുന്നവ‍ർക്ക് അല്‍ഹോസന്‍ ആപ്പില്‍ ഗ്രീന്‍പാസ് നിർബന്ധം ഷാ‍ർജ

ഷാ‍ർജ: എമിറേറ്റില്‍ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുന്നവർ കോവിഡിനെതിരെയുളള വാക്സിനേഷന്‍ പൂർത്തിയാക്കിയിരിക്കണമെന്ന് ഷാ‍ർജ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്. അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഇത് ബാധകമാണ്. തിങ്കളാഴ്ച പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് വാക്സിനേഷന്‍ പൂർത്തിയാക്കിയിരിക്കുന്നതോടൊപ്പം അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളും വേണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഗുരുതര അസുഖങ്ങളുളളവരും പ്രായമായവരും ഇത്തരം ഒത്തുചേരലുകളില്‍ പങ്കെടുക്കാതിരിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. ഗ്രാമങ്ങളിലും മറ്റ് ഉള്‍മേഖലകളിലും മരണാന്തര ചടങ്ങുകളില്‍ 100 പേർക്ക് എത്താം. എന്നാല്‍ വീടുകളിലാണെങ്കില്‍ 20 പേരില്‍ കൂടാന്‍ പാടില്ലെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.